പവര്‍പ്ലേയിലും സ്ലോഗ് ഓവറുകളിലും വിക്കറ്റ് നേടുക എന്നതാണ് എപ്പോളും ലക്ഷ്യം വയ്ക്കുന്നത് – അവേശ് ഖാന്‍

താന്‍ എല്ലാക്കാലവും പവര്‍പ്ലേയിലും സ്ലോഗ് ഓവറുകളിലും വിക്കറ്റ് നേടുവാന്‍ ശ്രമിക്കുകയാണ് ചെയ്യാറെന്ന് പറഞ്ഞ് അവേശ് ഖാന്‍. ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ 12 റൺസ് വിജയത്തിൽ 4 വിക്കറ്റ് നേടിയ താരത്തിന്റെ പ്രകടനം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അര്‍ഹനാക്കുകയായിരുന്നു താരത്തെ.

ഡോട്ട് ബോളുകളും യോര്‍ക്കര്‍ ലെംഗ്ത്തും ആയിരുന്നു ടീമിന്റെ പദ്ധതിയെന്നും തനിക്ക് ടീം ക്യാപ്റ്റന്റെ കൈയ്യിൽ നിന്നും സപ്പോര്‍ട്ട് സ്റ്റാഫിൽ നിന്നും മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നതെന്നും അവേശ് ഖാന്‍ വ്യക്തമാക്കി.

ഇതേ റിഥം നിലനിര്‍ത്തി പന്തെറിയാന്‍ കഴിയണമെന്നാണ് ആഗ്രഹം എന്നും അവേശ് ഖാന്‍ കൂട്ടിചേര്‍ത്തു.