ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി അവരുടെ പുതിയ സീസണായുള്ള ഹോം ജേഴ്സി അവതരിപ്പിച്ചു. ഇന്ന് ട്വിറ്ററിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഗോകുലം കേരളയുടെ ജേഴ്സി പ്രകാശനം നടന്നത്. കേരളത്തിന്റെ മലനിരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് Mountain & Sunrise എന്ന തലക്കെട്ടിൽ ആണ് ഹോം ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഹോൻ ജേഴ്സി പോലെ അവരുടെ ലോഗോയിലെ നിറങ്ങളാണ് ഇത്തവണത്തെ ഹോം ജേഴ്സി ഡിസൈനിലും ഉലയോഗിച്ചിരിക്കുന്നത്. പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം ഇപ്പോൾ പ്രീസീസൺ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ജനുവരി 9നാണ് പുതിയ ഐലീഗ് സീസൺ തുടങ്ങുന്നത്.