ഓസ്ട്രേലിയയിൽ എത്തിയ ഉടൻ തന്നെ ഇന്ത്യൻ ടീം പരിശീലനം ആരംഭിക്കും

India Australia David Warner Virat Kohli Rahane Pujara Ishanth Sharma
- Advertisement -

ഓസ്ട്രേലിയൻ പര്യടനത്തിന് എത്തുന്ന ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തിയ ഉടൻ തന്നെ പരിശീലനം തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം നവംബർ 12ന് ഓസ്ട്രേലിയയിൽ എത്തുന്ന ഇന്ത്യൻ ടീം അന്ന് തന്നെ കൊറോണ ടെസ്റ്റിന് വിധേയരാവും. തുടർന്ന് കൊറോണ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയാൽ നവംബർ 13 മുതൽ തന്നെ ഇന്ത്യൻ ടീം പരിശീലനം തുടങ്ങുമെന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സിഡ്‌നിയിൽ വെച്ചാവും ഇന്ത്യൻ ടീം പരിശീലനം നടത്തുക. നേരത്തെ ഓസ്‌ട്രേലിയൻ സർക്കാർ ക്വറന്റൈൻ സമയത്ത് പരിശീലനം നടത്താൻ ഇന്ത്യക്ക് അനുവാദം നൽകിയിരുന്നു.

ഏറെ കാലത്തെ ചർച്ചകൾക്ക് ഒടുവിലാണ് ഇന്ത്യൻ ടീമിന് ക്വറ്റന്റൈൻ സമയത്ത് പരിശീലനം നടത്താൻ ഓസ്‌ട്രേലിയൻ സർക്കാർ അനുവാദം നൽകിയത്. ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുൻപ് ഐ.പി.എൽ കളിക്കാത്ത ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പൂജാരയും ഹനുമ വിഹരിയും നേരത്തെ തന്നെ ദുബായിൽ എത്തിയിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐ.പി.എല്ലിൽ നിന്ന് പുറത്തായതോടെ വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിന്റെ ബയോ ബബിളിലേക്ക് മാറിയിരുന്നു.

Advertisement