ഗോകുലം കേരള എഫ് സി ഇനി ചെന്നൈയിൻ എഫ് സിക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസണിൽ കേരള ക്ലബായ ഗോകുലം കേരള എഫ് സി ഇനി മുൻ ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയെ നേരിടും. ഒക്ടോബർ 8ന് ചെന്നൈയിൽ വെച്ച് ആയിരിക്കും പോരാട്ടം നടക്കുക. ഗോകുലം ടീം ഇതിനായി ചെന്നൈയിൻ ഇന്ന് എത്തി. മികച്ച ഫോമിലുള്ള ഗോകുലം ആ ഫോം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ്‌.

ഗോകുലം കേരള എഫ് സി കഴിഞ്ഞ മത്സരത്തിൽ ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി 3-1ന് തോൽപ്പിച്ചിരുന്നു. അതിനു മുമ്പ് മുംബൈ സിറ്റി സമനിലയിലും പിടിച്ചിരുന്നു. ഇത് ഗോകുലത്തിന്റെ നാലാം പ്രീസീസൺ മത്സരമായിരിക്കും.