ആദ്യമായി ഗോകുലം കേരള എഫ് സിയെ മോഹൻ ബഗാൻ തോൽപ്പിച്ചു

- Advertisement -

ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് ആദ്യ പരാജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന ആവേശ പോരാട്ടത്തിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ ആണ് ഗോകുലത്തെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബഗാന്റെ ജയം. ഇതാദ്യമായാണ് മോഹൻ ബഗാൻ ഗോകുലത്തെ തോൽപ്പിക്കുന്നത്. ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോഴൊന്നും ഗോകുലത്തെ തോൽപ്പിക്കാൻ ബഗാനായിരുന്നില്ല.

ഇന്ന് ആദ്യ പകുതിയിൽ ഒരു അനാവശ്യ പെനാൾട്ടി ആണ് ഗോകുലത്തിന് തിരിച്ചടിയായത്. ഉബൈദ് നടത്തിയ ഫൗളിന് ലഭിച്ച പെനാൾട്ടി ഗോൺസാലസ് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. പിന്നീട് പൊരുതിയ ഗോകുലം ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നെ ഒരു പെനാൾട്ടിയിലൂടെ തന്നെ സമനില നേടി. മാർക്കസ് ആയിരുന്നു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.

പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് തിരിച്ച് പിടിക്കാൻ മോഹൻ ബഗാനായി. ഗോൺസാലസ് തന്നെ ആയിരുന്നു സ്കോറർ. മോഹൻ ബഗാന്റെ സീസണിലെ രണ്ടാം വിജയമാണിത്.

Advertisement