ആറ് പുതുമുഖ താരങ്ങള്‍, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലേക്കുള്ള ടീംപ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഡിസംബര്‍ 26ന് സെഞ്ചൂറിയണിലും ജനുവരി 3ന് കേപ് ടൗണിലും നടക്കുന്ന ടെസ്റ്റിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 17 അംഗ ടീമില്‍ ആറ് താരങ്ങള്‍ പുതുമുഖങ്ങളാണ്. ഡെയിന്‍ പാറ്റേര്‍സണ്‍, റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍, പീറ്റര്‍ മലന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ഡ്വെയിന്‍ പ്രെട്ടോറിയസ്, റൂഡി സെക്കന്‍ഡ് എന്നിവരാണ് പുതുമുഖ താരങ്ങള്‍. പരിക്കേറ്റ ലുംഗിസാനി ഗിഡി പുറത്ത് പോകുമ്പോള്‍ ഇന്ത്യയ്ക്കെതിരെ മൂന്നാമത്തെ ടെസ്റ്റ് നഷ്ടമായ കേശവ് മഹാരാജ് തിരികെ ടീമിലേക്ക് എത്തുന്നു.

Squad: Faf du Plessis (c), Temba Bavuma, Quinton de Kock, Dean Elgar, Beuran Hendricks, Keshav Maharaj, Pieter Malan, Aiden Markram, Zubayr Hamza, Anrich Nortje, Dane Paterson, Andile Phehlukwayo, Vernon Philander, Dwaine Pretorius, Kagiso Rabada, Rudi Second, Rassie van der Dussen

Advertisement