അമീരി ഇനി ഗോകുലത്തിന് ഒപ്പം ഇല്ല

ഗോകുലം കേരള എഫ് സി ഡിഫൻഡർ ഹാറൂൺ അമീരി ക്ലബ് വിട്ടു. അഫ്ഗാൻ ഡിഫൻഡർ ഇന്നലെ സാമൂഹിക മാധ്യമ വഴിയാണ് താൻ ഗോകുലം കേരള വിട്ടതായി അറിയിച്ചത്. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഹാറൂൺ അമീരി ഗോകുലവുമായി കരാർ ഒപ്പുവെച്ചത്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും ഗോകുലം നിരയിൽ കളിക്കാൻ താരത്തിനായി.

12 മത്സരങ്ങൾ ഹാറൂൻ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗോകുലം കേരളക്കായി കളിച്ചിരുന്നു. മുമ്പ് ഐ ലീഗ് ക്ലബുകളായിരുന്നു ഡി എസ് ജി ശിവജിയൻസ്, ഡെമ്പോ, മോഹൻ ബഗാൻ, ചെന്നൈ സിറ്റി എന്നീ ക്ലബുകളുടെ ജേഴ്സി ഹാറൂൻ അണിഞ്ഞിട്ടുണ്ട്. ഒപ്പം ഐ എസ് എൽ ക്ലബായ എഫ് സി ഗോവയ്ക്കായും താരം കളിച്ചിട്ടുണ്ട്. അഫ്ഗാനു വേണ്ടി അമ്പതോളം മത്സരങ്ങൾ കളിച്ച ഹാറൂൻ അഫ്ഗാന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.

Previous articleമാർട്ടിനെസ് ഇന്റർ മിലാനിൽ തന്നെ തുടരണം എന്ന് ക്രെസ്പോ
Next articleടി20 ലോകകപ്പ് ന്യൂസിലാൻഡിൽ വെച്ച് നടത്താമെന്ന് ഡീൻ ജോൺസ്