മാർട്ടിനെസ് ഇന്റർ മിലാനിൽ തന്നെ തുടരണം എന്ന് ക്രെസ്പോ

- Advertisement -

അർജന്റീനയുടെ യുവ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ഇന്റർ മിലാനിൽ തന്നെ തുടരണം എന്നാണ് തന്റെ ഉപദേശം എന്ന് മുൻ അർജന്റീന താരം ക്രെസ്പോ. മാർട്ടിനെസ് ബാഴ്സലോണയിലേക്ക് പോകും എന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ക്രെസ്പോയുടെ ഉപദേശം. ഇത് മാർട്ടിനെസിന്റെ ആദ്യ പ്രധാന സീസൺ ആണ്. ഇപ്പോൾ തന്നെ തിരക്കു പിടിച്ച് വലിയ ക്ലബുകളിലേക്ക് പോകരുത് എന്ന് ക്രെസ്പോ പറയുന്നു.

ഇപ്പോൾ ഉള്ള ക്ലബിൽ തന്നെ നിന്ന് കൂടുതൽ പരിശീലനം നടത്തി ഉചിതമായ സമയത്ത് ക്ലബ് മാറിയാൽ മതി എന്ന് ക്രെസ്പോ പറയുന്നു. മാർട്ടിനെസ് കളിക്കുന്ന ക്ലബിനും രാജ്യത്തിനും വേണ്ടി വലിയ രീതിയിൽ തന്നെ തിളങ്ങും എന്ന് വിശ്വാസമുണ്ട് എന്നും ക്രെസ്പോ പറഞ്ഞു. ഇന്ററിനായി ഈ സീസണിൽ 16 ഗോളുകൾ നേടാൻ 22കാരനായ മാർട്ടിനെസിന് ആയിട്ടുണ്ട്. താരം ഈ സീസൺ അവസാനത്തോടെ ബാഴ്സലോണയിൽ എത്തും എന്ന് തന്നെ കരുതപ്പെടുന്നുണ്ട്.

Advertisement