ടി20 ലോകകപ്പ് ന്യൂസിലാൻഡിൽ വെച്ച് നടത്താമെന്ന് ഡീൻ ജോൺസ്

Photo: eurosport.com
- Advertisement -

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് ന്യൂസിലാൻഡിൽ വെച്ച് നടത്താമെന്ന് മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ്. ലോകത്താകമാനം കൊറോണ വൈറസ് പടർന്നതിനെ തടുടർന്ന് ഈ വർഷത്തെ ടി20 ലോകകപ്പ് ഓസ്ട്രേലിയയിൽ നടക്കുമെന്ന കാര്യത്തിൽ സംശയം ഉയർന്നിരുന്നു.

തുടർന്നാണ് കുറഞ്ഞ വെല്ലുവിളിയുള്ള ന്യൂസിലാൻഡിൽ വെച്ച് ടൂർണമെന്റ് നടത്താമെന്ന നിർദേശവുമായി ഡീൻ ജോൺസ് രംഗത്തെത്തിയത്. കർശന ക്വറന്റൈൻ നിയന്ത്രണങ്ങളും ടെസ്റ്റുകളും നടത്തി ന്യൂസിലാൻഡിൽ വെച്ച് നടത്താമെന്നും ഡീൻ ജോൺസ് പറഞ്ഞു. ഓസ്ട്രേലിയയിൽ വെച്ച് ഈ വർഷം കൊറോണ വൈറസ് നടത്താനുള്ള സാധ്യത കുറവാണെന്നും ജോൺസ് പറഞ്ഞു.

കഴിഞ്ഞ 11 ദിവസമായി ന്യൂസിലാൻഡിൽ ഒരു കൊറോണ വൈറസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേ തുടർന്ന് കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് കൊണ്ടുവന്ന നിയന്ത്രങ്ങൾ സർക്കാർ കുറക്കുകയും ചെയ്തിരുന്നു.

Advertisement