കോഴിക്കോട്, ഒക്ടോബർ 30: ഗോകുലം കേരളം എഫ് സി ഘാനക്കാരൻ സ്‌ട്രൈക്കർ ഡെന്നിസ് ആന്ടവി ആഗയാരെയുമായി കരാറിൽ എത്തി. സ്വീഡൻ, നോർവേ, മലേഷ്യൻ ടോപ് ലീഗിലുകളിൽ കളിച്ച പരിചയവുമായിട്ടാണ് 27 വയസ്സുള്ള ആന്ടവി കേരളത്തിലേക്ക് വരുന്നത്.
ഘാനയിലെ അക്ക്രയിൽ നിന്നും വരുന്ന ആന്ടവി, അജാക്സ് അക്കാഡമിയിലൂടെയാണ് ഫുട്ബോൾ കളി തുടങ്ങുന്നത്. ഘാനയിലെ അക്ക്ര ഹേർട്സ് ഓഫ് ഓകെ എന്ന ക്ലബ്ബിൽ ആയിരിന്നു അരങ്ങേറ്റം. പിന്നീട് 18 വയസുള്ളപ്പോൾ, മലേഷ്യൻ സൂപ്പർ ഡിവിഷൻ ക്ലബായ കേളന്റ്റാണ് എഫ് സി ആന്ടവിയെ സൈൻ ചെയ്തു.
അരങ്ങേറ്റ സീസണിൽ തന്നെ മലേഷ്യൻ സൂപ്പർ ലീഗും മലേഷ്യൻ എഫ് എ കപ്പ് ചാമ്പ്യനുമായ ആന്ടവി, തൻ്റെ ക്ലബ്ബിനു വേണ്ടി പത്തു കളികളിൽ നിന്നും നാലു ഗോളുകൾ നേടുകയും ചെയ്തു. പിന്നീട് പെറിലീസ് ഫ് എ എന്ന മലേഷ്യൻ ക്ലബ്ബിനു വേണ്ടിയും കളിച്ചു.
2013 സീസണിൽ ഘാനയിൽ തിരിച്ചെത്തിയ ആന്ടവി, ഇന്റർ അല്ലിയാസ് ക്ലബ്ബിനു വേണ്ടി ബൂട്ടണിനു. അവിടെ നിന്നും സ്വീഡനിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ റോസെൻഗാർഡ് 1917 കളിച്ചു. ആന്ടവി അവിടെ 20 കളികളിൽ നിന്നും 10 ഗോളുകൾ നേടി. തുടർന്ന് നോർവേ ക്ലബായ എഫ് കെ ജേർവിലും കളിച്ചു.
പിന്നീട് ഐ കെ സ്റ്റാർട്ട്, അസ്സനെ, ട്രെല്ലെർബോഗ് എന്നീ ക്ലബ്ബുകളിലും ആന്ടവി കളിച്ചു. “ഗോകുലം കേരള എഫ് സിയിൽ കളിക്കുവാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ട്. ഈ പ്രാവശ്യം ഐ ലീഗ് കിരീടം നേടുവാൻ കഴിയുമെന്ന് ആശിക്കുന്നു,” ആന്ടവി പറഞ്ഞു.
“ഞങ്ങൾ ഐ ലീഗിന് വേണ്ടി ഒരു ചാമ്പ്യൻ ടീമിനെയാണ് ഒരുക്കുന്നത്. ആന്ടവി യൂറോപ്പിൽ കളിച്ച പരിചയുവുമായിട്ടാണ് ഗോകുലത്തിലേക്കു വരുന്നത്,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.