എഫ് സി ഗോവയുടെ യുവ ഫോർവേഡിനെ സ്വന്തമാക്കി ഗോകുലം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള എഫ് സിയുടെ അറ്റാക്കിങ് നിരയിലേക്ക് ഒരു താരം കൂടെ. യുവ മണിപ്പൂർ താരം ഇമ്രാൻ ഖാനെയാണ് ഗോകുലം കേരള എഫ് സി സ്വന്തമാക്കിയിരിക്കുന്നത്. എഫ് സി ഗോവയുടെ താരമായ ഇമ്രാൻ ഖാൻ ലോൺ അടിസ്ഥാനത്തിൽ ആകും ഗോകുലത്തിൽ കളിക്കുക. ഈ സീസൺ അവസാനം വരെയാണ് ഗോകുലവുമായുള്ള താരത്തിന്റെ കരാർ.

കഴിഞ്ഞ സീസൺ അവസാനം മുതൽ ഇമ്രാൻ ഖാൻ ഗോവയിൽ ഉണ്ട് എങ്കിലും ഇതുവരെ സീനിയർ ടീമിനായോ ഐ എസ് എല്ലിലോ കളിക്കാൻ താരത്തിന് ആയിരുന്നില്ല. അതാണ് കൂടുതൽ അവസരങ്ങൾ തേടി ലോണിൽ പോകാൻ താരം തീരുമാനമെടുത്തത്. 21കാരനായ ഇമ്രാൻ വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഫതേഹ് ഹൈദരബാദിനായും മണിപ്പൂർ സന്തോഷ് ട്രോഫി ടീമിനായും ഇമ്രാൻ കളിച്ചിട്ടുണ്ട്.