അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സമനിലയിൽ. കേരള സോണിൽ ഇന്ന് കൊച്ചിയിൽ വെച്ച് വൈകിട്ട് നടന്ന മത്സരത്തിൽ എം എസ് പി ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇരുടീമുകൾക്കും കളിയിൽ ഗോൾ ഒന്നും കണ്ടെത്താൻ ആയില്ല. കഴിഞ്ഞ സീസണിൽ ദേശീയ തലത്തിൽ റണ്ണേഴ്സ് അപ്പായ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഡിസംബർ 17ന് എഫ് സി കേരളയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എം എസ് പിക്ക് സായി തിരുവനന്തപുരം ആണ് അടുത്ത എതിരാളികൾ.