“ലോക്ക് ഡൗൺ കാലത്ത് അധികം ഭക്ഷണം കഴിക്കാതിരിക്കാൻ പാടാണ്” – ഹസാർഡ്

- Advertisement -

റയലിൽ എത്തുന്ന കാലത്ത് ഫിറ്റ്നെസ് വളരെ കുറവായതിന് വളരെയേറെ പഴികേട്ട താരമായിരുന്നു ഹസാർഡ്‌. എല്ലാ പ്രീസീസണിലും ഭാര കൂടുതൽ ഹസാർഡിന് പ്രശ്നമാകാറുമുണ്ട്‌. ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ ഇരിക്കുമ്പോഴും ആ പ്രശ്നം വലിയ വെല്ലുവിളി ആണെന്ന് ഹസാർഡ് പറയുന്നു. അധികം ഭക്ഷണം കഴിക്കാതിരിക്കാൻ താൻ നല്ലവണ്ണം കഷ്ടപ്പെടുന്നുണ്ട് എന്ന് ഹസാർഡ് പറയുന്നു.

വീട്ടിൽ ഇരിക്കുമ്പോൾ ഫിറ്റ്നെസ് സംരക്ഷിക്കൽ ബുദ്ധിമുട്ടാണ്. അടുത്തുള്ള കടകളിൽ ഭക്ഷണം കഴിക്കാൻ വേണ്ടി പോകാതിരിക്കാൻ താൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും ഹസാർഡ് പറഞ്ഞു. ഫിസിയോയുടെ വീഡിയോ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പരിശീലനം നടത്തുന്നത്. വീടിനു മുന്നിൽ പരിശീലനത്തിന് സ്ഥലം ഉള്ളത് കൊണ്ട് പരിശീലിക്കുന്നതിന് പ്രയാസമില്ല എന്നും റയൽ മാഡ്രിഡ് താരം പറഞ്ഞു

Advertisement