റാൾട്ടെ ഹാട്രിക്, അഞ്ചു ഗോളിന്റെ വമ്പൻ ജയം,ഈസ്റ്റ് ബംഗാൾ മുന്നിലേക്ക്

ഐലീഗിലെ കിരീട പോരാട്ടം കൂടുതൽ ശക്തമാവുകയാണ്. ചെന്നൈ സിറ്റിയുടെ ഒന്നാം സ്ഥാനത്തിന് വെല്ലുവിളിയുമായി തങ്ങൾ വരുന്നുണ്ട് എന്ന് അറിയിച്ച വിജയം നേടിയിരിക്കുകയാണ്. ഇന്ന് ഷില്ലോങ്ങ് ലജോങ്ങിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. റാൾട്ടെയുടെ ഹാട്രിക്ക് ആണ് ഈസ്റ്റ് ബംഗാളിന് കരുത്ത് ആയത്.

8, 23, 67 മിനുട്ടുകളിൽ ആയിരുന്നു ലാൽദന്മാവിയ റാൾട്ടെയുടെ ഗോളുകൾ പിറന്നത്. ജോബി ജസ്റ്റിനും എസ്കേഡയും ആണ് ലജോങ്ങിന്റെ പതനം പൂർത്തിയാക്കിയത്. സീസണിലെ ഈസ്റ്റ് ബംഗാളിന്റെ ഏറ്റവും വലിയ വിജയം ആണിത്‌. 15 മത്സരങ്ങളിൽ 31 പോയന്റുള്ള ഈസ്റ്റ് ബംഗാളിപ്പോൾ മൂന്നാം സ്ഥാനത്താണ്. അടുത്ത മത്സരം വിജയിച്ചാൽ ലീഗിലെ ഒന്നാം സ്ഥാനം ഈസ്റ്റ് ബംഗാൾ കൈക്കലാക്കും.