ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിൽ കാലിടറി, റിയൽ കാശ്മീരിനോട് സമനില

ഐലീഗ് സീസണിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിന് തുടക്കത്തിൽ തന്നെ നിരാശ. ഇന്ന് കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിയൽ കാശ്മീർ ആണ് ഈസ്റ്റ് ബംഗാളിനെ തളച്ചത്. 1-1 എന്ന സമനില കൊൽക്കത്തയിൽ ചെന്ന് സ്വന്തമാക്കാൻ റിയൽ കാശ്മീരിനായി. മത്സരത്തിന്റെ 33ആം മിനുട്ടിൽ കാശ്മീർ ആണ് ആദ്യ ഗോൾ നേടിയത്. ഹിഗിൻബോതമിന്റെ പാസ് സ്വീകരിച്ച് ക്രിസോ ആയിരുന്നു ഈസ്റ്റ് ബംഗാൾ വല ചലിപ്പിച്ചത്‌.

രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ സമനില ഗോൾ. ജിമിനസാണ് ഈസ്റ്റ് ബംഗാളിനെ ഗോളുമായി തോൽവിയിൽ നിന്ന് രക്ഷിച്ചത്. ഇനി ഡിസംബർ 7ന് മിനേർവ പഞ്ചാബുമായാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.