“മുംബൈ സിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഈ സീസണിൽ നിർഭാഗ്യം” – ഷറ്റോരി

Newsroom

നാളെ ഐ എസ് എല്ലിൽ മുംബൈ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈയിൽ വെച്ചാണ് മത്സരം നടക്കുന്നത്. മുംബൈ സിറ്റിക്ക് ലീഗിൽ ആറു പോയന്റും കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചു പോയന്റുമാണ് ഉള്ളത്. എന്നാൽ മുംബൈ സിറ്റി ഇതിലും കൂടുതൽ പോയന്റുകൾ അർഹിച്ചിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി പറഞ്ഞു.

മുംബൈ സിറ്റി മികച്ച ഫുട്ബോൾ ആണ് ഈ സീസണിൽ കളിക്കുന്നത്. പക്ഷെ അവരെ കേരള ബ്ലാസ്റ്റേഴ്സിനെ പോലെ നിർഭാഗ്യം പിടിച്ചിരിക്കുകയാണ്. പരിക്കുകളും അവസാന നിമിഷങ്ങളിലെ ഗോളുകളും ആണ് മുംബൈ സിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സിനെ പോലെ പ്രശ്നമാകുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ലീഗിൽ ആദ്യം കൊച്ചിയിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മുംബൈ സിറ്റിക്കായിരുന്നു വിജയം.