ഐലീഗ് കിരീട പോരിൽ നിന്നും നവാഗതരായ റിയൽ കശ്മീർ പുറത്ത്, ഇനി പോരാട്ടം ഈസ്റ്റ് ബംഗാളും ചെന്നൈ സിറ്റി എഫ്സിയും തമ്മിൽ മാത്രം. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് റിയൽ കശ്മീർ ഐലീഗ് കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോയത്. വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 18 മത്സരങ്ങളിൽ നിന്നും 36 പോയിന്റ് ആയപ്പോൾ റിയൽ കാശ്മീരിന് ഇത്രയും മത്സരങ്ങളിൽ നിന്ന് തന്നെ 33 പോയിന്റ് ആണുള്ളത്. പോയിന്റോടെ ചെന്നൈ ആണ് ഒന്നാമതുള്ളത്.
എൻറിക്വ എസ്‌ക്വെഡായിലൂടെ 20ആം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നിൽ എത്തി. താമസിയാതെ 28ആം മിനിറ്റിൽ അബ്ദെങ്ങോ റ്റട്ടെ റെഡ് കാർഡ് വാങ്ങി പുറത്തു പോയത് കാശ്മീരിന് തിരിച്ചടിയാവുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് 43ആം മിനിറ്റിൽ ജാമി സാന്റോസിലൂടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ച ഗോളും നേടി.67 ആം മിനിറ്റിൽ ആരോൺ കതേബിയാണ് റിയൽ കശ്മീരിന്റെ ആശ്വാസ ഗോൾ നേടിയത്.
നാളെ നടക്കുന്ന ചെന്നൈ സിറ്റി – ചർച്ചിൽ ബ്രദേഴ്‌സ് മത്സരം വളരെ നിർണായകമാണ്. മത്സരം വിജയിക്കുകയാണ് എങ്കിൽ കിരീടം ചെന്നൈ സിറ്റിക് സ്വന്തമാവും.