മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെല്ലുന്ന കിറ്റ് പ്യുമയുമായുള്ള ഡീലുമായി മാഞ്ചസ്റ്റർ സിറ്റി

ലോക ഫുട്ബോളിലെ ഏറ്റവും വലിയ കിറ്റ് ഡീലുകളിൽ ഒന്നാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും അഡിഡാസും തമ്മിൽ ഉള്ളത്. പത്ത് വർഷത്തേക്ക് ഏകദേശം 750 മില്യൺ പൗണ്ട് തുകയാണ് അഡിഡാസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകുന്നത്. എന്നാൽ ഇതിന്റെ തൊട്ടടുത്തെത്തുന്ന ഒരു കരാറുമായി വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും പ്യുമയും. പത്ത് വർഷത്തേക്ക് ഏകദേശം 650 മില്യൺ പൗണ്ട് തുകയുടേതാണ് കരാർ.

നിലവിൽ നൈകിയുമായി കരാർ ഉള്ള സിറ്റി 2019-2020 സീസൺ മുതൽ പ്യുമയുടെ കിറ്റ് ആയിരിക്കും ധരിക്കുക. മാഞ്ചസ്റ്റർ സിറ്റിക്ക് മാത്രമല്ല, സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിലുള്ള മെൽബൺ സിറ്റി, ജിറോണ തുടങ്ങിയ ക്ലബുകൾക്കും പ്യുമയുടെ കിറ്റ് ആയിരിക്കും ഉണ്ടാവുക.