അബാഷ് താപ ഇനി ഈസ്റ്റ് ബംഗാളിൽ

- Advertisement -

ലെഫ്റ്റ് ബാക്കായ അബാഷ് താപ ഇനി ഈസ്റ്റ് ബംഗാളിൽ. ഹൈദരാബാദ് എഫ് സിയുടെ താരമായ താപ ലോണിൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. ഈ സീസൺ ആരംഭത്തിൽ ആയിരുന്നു അബാഷ് താപ ഹൈദരബാദിൽ എത്തിയത്. എന്നാൽ അവിടെ അധികം അവസരങ്ങൾ കിട്ടാത്തതിനാൽ താപ ലോൺ നീക്കത്തിന് സമ്മതിക്കുകയായിരുന്നു.

മുമ്പ് റിയൽ കാശ്മീരിന്റെ താരമായിരുന്നു താപ. കാശ്മീരിനായി കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ താപ കളിച്ചിരുന്നു. താപയുടെ മികവിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താൻ റിയൽ കാശ്മീരിനായിരുന്നു. ലെഫ്റ്റ് ബാക്കായും ലെഫ്റ്റ് വിങ്ങറായും കളിക്കാൻ ഈ 20കാരന് കഴിവുണ്ട്.

Advertisement