നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ഒന്നാം സ്ഥനത്തേക്ക് ഗോവ തിരികെയെത്തി

- Advertisement -

ഐ എസ് എല്ലിൽ എഫ് സി ഗോവ വീണ്ടും ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിക്കാൻ എഫ് സി ഗോവയ്ക്കായി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഗോവയുടെ ഗോളുകൾ വന്നത്.

68ആം മിനുട്ടിൽ കൊമോർസ്കിയുടെ ഒരു സെൽഫ് ഗോളിൽ നിന്നാണ് ഗോവ മുന്നിൽ എത്തി. പിന്നാലെ ചുവപ്പ് കണ്ട് നോർത്ത് ഈസ്റ്റ് താരം ല്യുഡോ പുറത്തായത് ഗോവയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കോറോ ഗോവയുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ ഗോവയ്ക്ക് 12 മത്സരങ്ങളിൽ നിന്ന് 24 പോയന്റായി. 11 പോയന്റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് ഇപ്പോൾ എട്ടാം സ്ഥാനത്താണ്.

Advertisement