സ്വകാര്യ ദൃശ്യങ്ങൾ പുറത്ത്, പരിശീലകനെ സസ്പെൻഡ് ചെയ്ത് സ്പാനിഷ് ക്ലബ്ബ്

- Advertisement -

സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് സ്പാനിഷ് ക്ലബ്ബായ മലാഗ പരിശീലകൻ വികർ സാഞ്ചെസിനെ സസ്പെൻഡ് ചെയ്തു. ദിവസങ്ങൾക്ക് മുൻപാണ് സാഞ്ചെസിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചത്. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ മലാഗ വിവാദത്തിൽ നിന്നും അകന്ന് നിൽക്കാനായി പരിശീലകനെ താത്കാലികമായി സസ്പെൻഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

അതേ സമയം വികറ്റർ സാഞ്ചെസിനെ ആദ്യം ഈ ദൃശ്യങ്ങൾ വെച്ച് ബ്ലാക്ക് മെയിൽ ചെയ്തിരുന്നെന്നും അതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തെതെന്നും റിപ്പോർട്ടുകളുണ്ട്. റയൽ മാഡ്രിഡിന്റെ അക്കാദമി പ്രൊഡക്റ്റായ സാഞ്ചെസ് നീണ്ട പ്ലേയിങ് കരിയറിനൊടുവിലാണ് പരിശീലക വേഷമിട്ടത്. റയലിനൊപ്പം ലീഗും ചാമ്പ്യൻസ് ലിഗും ഉയർത്തിയ ഈ മധ്യനിര താരം ഡിപോർട്ടിവോയ്ക്കൊപ്പവും സ്പാനിഷ് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്. 43കാരനായ സാഞ്ചെസ് 2019ലാണ് മലാഗയുടെ കോച്ചാവുന്നത്. അതിനു മുൻപ് റയൽ ബെറ്റിസ്,ഒളിമ്പ്യാക്കോസ്, ഡിപ്പോർട്ടിവോ എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement