ഇന്ന് ഇബ്രാഹിമോവിചും റൊണാൾഡോയും നേർക്കുനേർ

- Advertisement -

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ സ്ലാട്ടാൻ ഇബ്രാഹിമോവിചും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ന് നേർക്കുനേർ വരുന്നു‌. കോപ ഇറ്റാലിയയുടെ സെമി ഫൈനലിൽ ആണ് ഇരു താരങ്ങളും ഇറങ്ങുന്നത്‌. ഇന്ന് മിലാനിൽ നടക്കുന്ന ആദ്യ പാദ സെമിയിൽ യുവന്റസും മിലാനും ഏറ്റുമുട്ടും. ഇബ്ര വന്നതിനു ശേഷം കരുത്തു കൂടിയ മിലാനെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല യുവന്റസിന്. യുവന്റസ് അത്ര മികച്ച ഫോമിലും അല്ല‌.

പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ ഇല്ലാതെ ആകും യുവന്റസ് ഇന്ന് ഇറങ്ങുക. റൊണാൾഡോയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നതും യുവന്റസിന് പ്രശ്നമാണ്. എ സി മിലാൻ ആകട്ടെ മിലാൻ ഡെർബിയിലേറ്റ പരാജയത്തിനു ശേഷമാണ് എത്തുന്നത്. ഇബ്രയുടെ നേതൃത്വത്തിൽ തന്നെയാകും മിലാന്റെ പ്രതീക്ഷ‌. രാത്രി 1.15നാണ് ആദ്യ പാദ മത്സരം നടക്കുക.

Advertisement