അണ്ടർ 18 ഐലീഗ്, ഈസ്റ്റ് ബംഗാളിനെ മറികടന്ന് പൂനെ സിറ്റി സെമിയിൽ

- Advertisement -

അണ്ടർ 18 ഐലീഗിൽ പൂനെ സിറ്റി സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് പൂനെ സിറ്റി സെമിയിൽ കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പൂനെ സിറ്റിയുടെ വിജയം. പൂനെ സിറ്റിക്കായി ലാൽദങ്കിമ ഇരട്ട ഗോളുകൾ നേടി. 11,33 മിനുട്ടുകളിൽ ആയിരു‌ന്നു പൂനെയുടെ ഗോളുകൾ ഗോൾ. 37ആം മിനുട്ടിൽ ഒരു ഗോൾ മടക്കി ഈസ്റ്റ് ബംഗാൾ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു എങ്കിലും അത് ഫലവത്തായില്ല. ഇന്ന് രാവിലെ സായി ഗുവാഹത്തിയെ തോൽപ്പിച്ച് എഫ് സി ഗോവയും സെമിയിൽ കടന്നിരുന്നു.

നാളെ നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ മിനേർവ പഞ്ചാബ് മോഹൻ ബഗാനെയും ഐസാൾ എഫ് സി ചെന്നൈനേയും നേരിടും.

Advertisement