നെയ്മറിനെ പകരം റയൽ മാഡ്രിഡ് ഹസാർഡിനെ സ്വന്തമാക്കണമെന്ന് ക്വർട്ട

- Advertisement -

പി.എസ്.ജി താരം നെയ്മറിന് പകരം ചെൽസിയിൽ തന്റെ സഹ താരവുമായിരുന്ന ഹസാർഡിനെ റയൽ മാഡ്രിഡ് സ്വന്തമാക്കണമെന്ന് റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിബോ ക്വർട്ട. ബെൽജിയൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്രസീൽ താരത്തിനേക്കാൾ ഹസാർഡിനെയാണ് റയൽ മാഡ്രിഡിന് വേണ്ടതെന്ന് റയൽ മാഡ്രിഡ് ഗോൾ കീപ്പർ അഭിപ്രായപ്പെട്ടത്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ചെൽസി വിട്ട് തിബോ ക്വർട്ട റയൽ മാഡ്രിഡിൽ എത്തിയത്.

ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പി.എസ്.ജി എംബപ്പേയെയോ നെയ്മറെയോ വില്കേണ്ടിവരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. 2017 ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിട്ട നെയ്മറിനെ സ്വന്തമാക്കാൻ ഇതോടെ റയൽ മാഡ്രിഡ് രംഗത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. റൊണാൾഡോ ടീം വിട്ടതിനു ശേഷം പകരക്കാരനെ സ്വന്തമാക്കാനാവാതെ പോയ റയൽ മാഡ്രിഡ് അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിനെയോ ഹസാർഡിനെയോ സ്വന്തമാക്കാൻ സാധ്യതയുണ്ട്.

ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള ഹസാർഡ് തനിക്ക് റയൽ മാഡ്രിഡിൽ എത്താനുള്ള ആഗ്രഹം പലവട്ടം തുറന്ന് പറഞ്ഞതാണ്. താരം ചെൽസിയിൽ പുതിയ കരാറിൽ എത്തിയില്ലെങ്കിൽ താരം അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടുമെന്നാണ് കരുതപ്പെടുന്നത്.

Advertisement