കിരീടം വരെ കാത്തു നിൽക്കാനില്ല, ഈസ്റ്റ് ബംഗാൾ പരിശീലകന് പുതിയ കരാർ

Newsroom

ഐലീഗ് കിരീടം ഈസ്റ്റ് ബംഗാൾ നേടുമോ ഇല്ലയോ എന്നൊന്നും കാത്തു നിൽക്കാൻ ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് നിന്നില്ല. ടീമിനെ ഇത്ര മികച്ച രീതിയിൽ കളിപ്പിക്കുന്ന പരിശീലകൻ അലെയാണ്ട്രോ മെനെൻഡസിന് പുതിയ കരാർ ഈസ്റ്റ് ബംഗാൾ നൽകി. രണ്ട് വർഷത്തെ പുതിയ കരാറിൽ മെനെൻഡസ് ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു‌. 2021 സീസൺ വർവ് മെനെൻഡസ് തന്നെയാകും ക്ലബിന്റെ പരിശീലകൻ.

ഈ സീസൺ തുടക്കത്തികായിരുന്നു സ്പാനിഷ് പരിശീലകനായ മെനെൻഡ്സ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. ഈസ്റ്റ് ബംഗാളിന്റെ കളി ശൈലി തന്നെ മാറ്റിയ മെനെൻഡസ് ഒരു മികച്ച ടീമായി തന്നെ കൊൽക്കത്ത ജയന്റ് ക്ലബിനെ മാറ്റി. ജോബി ജസ്റ്റിനെ പോലുള്ള താരങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞ പരിശീലകൻ യുവതാരങ്ങൾ കൂടുതൽ അവസരം കൊടുത്തും കയ്യടി നേടി.

മുമ്പ് റയൽ മാഡ്രിഡ് യൂത്ത് ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ച ആളാണ് മെനെൻഡസ്. പുതിയ കരാർ ലീഗ് കിരീട നേട്ടത്തോടെ ആഘോഷിക്കാം എന്ന് മെനെൻഡസ് കരുതുന്നു. ലീഗിലെ അവസാന മത്സരത്തിൽ ചെന്നൈ സിറ്റി വിജയിക്കാതിരിക്കുകയും ഈസ്റ്റ് ബംഗാൾ വിജയിക്കുകയും ചെയ്താൽ കിരീടം ഈസ്റ്റ് ബംഗാളിന് ഉയർത്താം.