“മൗറീനോ തന്നെ ഒരുപാട് മെച്ചപ്പെടുത്തി. ആ നന്ദി ഉണ്ടാകും” – ഹെരേര

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോയോട് തനിക്ക് എന്നും നന്ദിയുണ്ടാകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ആൻഡെർ ഹെരേര പറഞ്ഞു. മൗറീനോയുമായി നല്ല ബന്ധമാണ് തനിക്ക് ഉള്ളത്. താൻ മൗറീനോയ്ക്ക് കീഴിൽ കളിച്ചപ്പോൾ ആയിരുന്നു പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയത്. അദ്ദേഹം തന്നെ ഒരുപാട് ഒരു താരമെന്ന നിലയിൽ മെച്ചപ്പെടുത്തി എന്നും ഹെരേര പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയവഴിയിൽ എത്തിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തി. പക്ഷെ അത് നിർഭാഗ്യവശാൽ വിജയം കണ്ടില്ല എന്നേ ഉള്ളൂ. ആദ്യ സീസണിൽ മൗറീനോ വലിയ വിജയമായിരുന്നു എന്നും ഹെരേര പറഞ്ഞു. ക്ലബ് വിട്ടപ്പോഴും അദ്ദേഹം തന്നോട് സംസാരിച്ചിരുന്നു എന്നും ഹെരേര കൂട്ടിച്ചേർത്തു.

താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ചുമതലയിൽ എങ്കിൽ സോൾഷ്യാറിന്റെ ജോലി സ്ഥിരമാക്കിയുണ്ടാകും എന്നും ഹെരേര പറഞ്ഞു. ഇപ്പോൾ പരിക്ക് കാരണം കളത്തിന് പുറത്താണ് ഹെരേര ഉള്ളത്.

Advertisement