ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം ആയി; സന്ദീപ് വാര്യർ ടീമിൽ

Pic Credits: KCA/FB Page
- Advertisement -

പേറ്റീയേം ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരം സന്ദീപ് വാര്യയെയും ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രഞ്ജി ചാമ്പ്യന്മാരായ വിദർഭക്കെതിരെ ആണ് ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീം മത്സരിക്കുക. നാഗ്പൂരിൽ ഫെബ്രുവി 12 മുതൽ 16വരെയാണ് മത്സരം.

റെസ്റ്റ് ഓഫ് ഇന്ത്യ ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, അൻമോൽപ്രീത് സിങ്, ഹനുമ വിഹരി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ക്രിഷ്ണപ്പ ഗൗതം, ധർമേന്ദ്രസിങ് ജഡേജ, രാഹുൽ ചഹാർ, അങ്കിത് രാജ്പൂട്, തൻവീർ ഉൽ ഹഖ്, റോണിത് മോരെ, സന്ദീപ് വാര്യർ, റിങ്കു സിങ്, സ്നെൽ പട്ടേൽ.

ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂരിൽ ഫെബ്രുവരി പതിമൂന്നിന് ആണ് മത്സരം തുടങ്ങുന്നത്.

ഇന്ത്യ എ ടീം: കെഎൽ രാഹുൽ (ക്യാപ്റ്റൻ), എആർ ഈശ്വരൻ, പ്രിയാങ്ക് ഈശ്വരൻ, അങ്കീത് ഭവൻ, കരുൺ നായർ, റിക്കി ഭുയി, സിദ്ധേഷ് ലാഡ്‌, കെ എസ് ഭാരത് (വിക്കറ്റ് കീപ്പർ),ഷഹബാസ് നദീം, ജലജ സക്‌സേന, മായങ്ക് മർകണ്ടെ, ശാർദൂൽ താക്കൂർ, നവദീപ് സെയ്നി, വരുൺ ആരോൺ.

Advertisement