ഈസ്റ്റ് ബംഗാളിന് മേൽ എ ഐ എഫ് എഫ് വിധിച്ച ട്രാൻസ്ഫർ വിലക്കിന് അവസാനം. മിനേർവ പഞ്ചാബിന്റെ താരത്തെ നിയമങ്ങൾ ഭേദിച്ച് കൊണ്ട് സ്വന്തമാക്കിയതിനായിരുന്നു എ ഐ എഫ് എഫ് നേരത്തെ ഈസ്റ്റ് ബംഗാളിനെതിരെ നടപെടിയെടുത്തത്. ഈസ്റ്റ് ബംഗാളിന് ജനുവരി വരെ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനോ സ്വന്തമാക്കാനോ കഴിയില്ല എന്നതായിരുന്നു വിധി. എന്നാൽ ജനുവരി മാസത്തിന് ഇനിയും സമയം ബാക്കി കിടക്കെ വിലക്ക് നീക്കാൻ എ ഐ എഫ് എഫ് തീരുമാനിക്കുകയായിരുന്നു.
മിനേർവ പഞ്ചാബ് ഡിഫൻഡർ ആയിരുന്ന സുഖ്ദേവ് സിങ്ങിനെ ആയിരുന്നു ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ശ്രമിച്ചത്. സുഖ്ദേവിന് മിനേർവയിൽ കരാർ ഉണ്ടായിരിക്കെ ആ കരാർ ലംഘിച്ച് താരത്തെ ടീമിലെത്തിക്കാൻ നോക്കിയതാണ് വിനയായത്. ഈസ്റ്റ് ബംഗാൾ ക്ലബിന് മാത്രമല്ല സുഖ്ദേവിനും വിലക്ക് ഉണ്ടായിരുന്നു. താരത്തിന്റെ വിലക്കും ഇതോടെ അവസാനിക്കും.