ഐലീഗിന് മികച്ച ഡെവലപ്പിംഗ് ലീഗിനുള്ള ഏഷ്യൻ പുരസ്കാരം

- Advertisement -

ഐ ലീഗിനെ തേടി ഒരു ഏഷ്യൻ പുരസ്കാരം. ഇന്നലെ പ്രഖ്യാപിച്ച SPAI അവാർഡ്സിൽ ഏഷ്യയിലെ ‘ബെസ്റ്റ് ഡെവലപിംഗ് ലീഗ് പ്പ്ഫ് ദി ഇയർ’ പുരസ്കാരമാണ് ഐലീഗിന് ലഭിച്ചത്. മൂന്ന അവാർഡുകളാണ് വളർന്നു വരുന്ന ലീഗുകൾക്കായി ഇന്നലെ നൽകിയത്. അതിൽ സിൽവർ പുരസ്കാരമാണ് ഐലീഗിന് ലഭിച്ചത്. ഐ ലീഗ് ഐ എസ് എല്ലിന് മുന്നിൽ രണ്ടാമത് ആക്കപ്പെടുന്ന സമയത്താണ് ഇത്തരമൊരു പുരസ്കാരം ഐ ലീഗിനെ തേടി എത്തിയത്.

ഇത്തവണ അവസാന ഐ ലീഗ് ആകും എന്നൊക്കെ അഭ്യൂഹങ്ങൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്. ഈ പുരസ്കാരം എ ഐ എഫ് എഫിന്റെ കണ്ണ് തുറപ്പിക്കും എന്നും ഐ ലീഗിനെ മുന്നോട്ട് കൊണ്ടു വരാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും കരുതാം. ഇന്നലെ ബാങ്കോക്കിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

ഈ പുരസ്കാരം നൽകിയതിൽ സ്പായിക്ക് നന്ദി അറിയിച്ച എ ഐ എഫ് എഫ്, ഈ പുരസ്കാരം ലഭിക്കാൻ കാരണമായ ക്ലബ് ഉടമകളെയും ടീമുകളെയും കളിക്കാരെയും അഭിനന്ദിക്കുകയും ചെയ്തു‌. ഇത് ഒരു മനോഹരമായ നിമിഷമാണെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.

Advertisement