ആദ്യ ദിവസം തന്നെ ഡി സ്പോർട് ചതിച്ചു, ഇനി ആവർത്തിക്കില്ല എന്ന് ഐലീഗ്

- Advertisement -

ഐ ലീഗ് സീസൺ ആദ്യ ദിവസം ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശയാണ് ഉണ്ടായത്. ഐ ലീഗിന്റെ ടെലിക്കാസ്റ്റ് ഏറ്റെടിത്തിരുന്ന ഡി സ്പോർട് ഇന്നലെ ഗോകുലം കേരള എഫ് സിയുടെ നെരോകയുമായുള്ള മത്സരം ടെലിക്കാസ്റ്റ് ചെയ്തിരുന്നില്ല. ആദ്യമായി ഐലീഗിന്റെ ടെലിക്കാസ്റ്റ് അവകാശം സ്വന്തമാക്കിയ ഡി സ്പോർട് ഇന്നലെ ഐസാളും മോഹൻ ബഗാനും തമ്മിലുള്ള മത്സരം മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു‌.

എന്നാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗോകുലം കേരള എഫ് സിയുടെ മത്സരത്തിന്റെ പ്രക്ഷേപണം സാങ്കേതിക പ്രശ്നങ്ങളാൽ നടന്നില്ല. ഇന്റർനെറ്റ് കണക്ഷനിൽ ഉണ്ടായ തകരാർ ആണ് എന്നായിരുന്നു ഡി സ്പോർടിന്റെ വിശദീകരണം. ഗോകുലത്തിന്റെ വിജയത്തിന്റെ ഹൈലൈറ്റ്സ് പോലും കാണാൻ മലയാളി ഫുട്ബോൾ പ്രേമികൾക്ക് അവസരം ഉണ്ടായില്ല. മത്സരശേഷം ഐ ലീഗ് അധികൃതർ ക്ഷമാപണം നടത്തി. ഇനി ഇങ്ങനെ ഉണ്ടാവില്ല എന്നും അടുത്ത മത്സരം മുതൽ എല്ലാം തത്സമയം ഡിസ്പോർടിൽ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

Advertisement