“ഗോവയെ പേടിയില്ല, വിജയം തന്നെ ലക്ഷ്യം” – ഷറ്റോരി

ഇന്ന് ഐ എസ് എല്ലിൽ എഫ് സി ഗോവയെ നേരിടാൻ ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ് സി ഗോവയെ പേടിയില്ല എന്നും വിജയത്തിനായി മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി പറഞ്ഞു. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരമാണ്. അതുകൊണ്ട് തന്നെ ഡിഫൻഡ് ചെയ്ത് നിൽക്കുന്ന ഒരു കേരള ബ്ലാസ്റ്റേഴ്സിനെ ഗോവയ്ക്ക് കാണാൻ കഴിയില്ല എന്ന് ഷറ്റോരി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് ആണ് ആക്രമിച്ചു കളിച്ചത് എന്ന് ഷറ്റോരി പറഞ്ഞു. അതുപോലെ തന്നെയാകും ഇന്നത്തെ മത്സരത്തെയും കേരള ബ്ലാസ്റ്റേഴ്സ് സമീപിക്കുക. അദ്ദേഹം പറഞ്ഞു. താൻ ഡിഫൻസെവ് മൈൻഡുമായി കളിക്കുന്ന പരിശീലകൻ അല്ല എന്നും സാഹചര്യം അത്രയും ആവശ്യപ്പെടുന്നുണ്ട് അല്ലെങ്കിൽ അല്ലാതെ താൻ ഡിഫൻസീവ് ആയി കളിക്കാറില്ല എന്നും ഷറ്റോരി പറഞ്ഞു. ഇന്ന് മൂന്ന് പോയന്റ് മാത്രമാണ് ലക്ഷ്യം. ജയിച്ചാൽ ഗോവയ്ക്ക് ഒരു പോയന്റ് മാത്രം പിറകിൽ എത്താം എന്നും അദ്ദേഹം പറഞ്ഞു.