യുവതാരം ദിപു ഹാൽദറിനെ മൊഹമ്മദൻസ് സൈൻ ചെയ്തു

മൊഹമ്മദൻസ് ഒരു യുവതാരത്തെ കൂടെ സൈൻ ചെയ്തു. 19കാരനായ താരത്തെ രണ്ടു വർഷത്തെ കരാറിലാണ് മൊഹമ്മദൻസ് സൈൻ ചെയ്തത്. ഡിഫൻഡർ അവസാന സീസണിൽ ഇന്ത്യൻ ആരോസിനായാണ് കളിച്ചത്. ചർച്ചിലിന് എതിരായ ഐ ലീഗ് മത്സരത്തിലൂടെ ആയിരുന്നു ദിപുവിന്റെ ആരോസിനായുള്ള അരങ്ങേറ്റം. അതിനു മുമ്പ് ഹൈദരബാദ് എഫ് സിയുടെ റിസേർവ്സിനായും ദിപു കളിച്ചിട്ടുണ്ട്‌