അലെസിയോ റൊമഗ്നോളി ലാസിയോയിൽ എത്തും

Newsroom

20220708 212445

എ സി മിലാൻ ഡിഫൻഡർ ആയിരുന്ന അലെസിയോ റൊമഗ്നോളി ലാസിയോയിൽ എത്തും. കഴിഞ്ഞ സീസൺ അവസാനത്തോടെ അലെസിയോ റൊമഗ്നോളിയുടെ മിലാനിലെ കരാർ അവസാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ എ സി മിലാനൊപ്പം ലീഗ് കിരീടം നേടിയിരുന്നു എങ്കിലും ആദ്യ ഇലവനിൽ അധികം അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ആകെ 26 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഒരു ഗോളും അദ്ദേഹം നേടി.

മുമ്പ് എ സി മിലാന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുള്ള താരമാണ്. എഎസ് റോമ യൂത്ത് അക്കാദമിയുടെ ഉൽപന്നമാണ് റൊമഗ്നോളി. കുട്ടികാലത്ത് ലാസിയോ ക്ലബിന്റെ ആരാധകനായിരുന്നു റൊമഗ്നോളി അതുകൊണ്ട് തന്നെ അദ്ദേഹം ഇഷ്ടപ്പെടുന്ന ഒരു നീക്കമാകും ഇത്.