കൊമ്പനിക്ക് ഒപ്പം ബെല്ലമിയും ബേർൺലിയിൽ

Img 20220708 234322

മുൻ ബ്ലാക്ക്ബേൺ, മാഞ്ചസ്റ്റർ സിറ്റി, വെയിൽസ് സ്ട്രൈക്കർ ക്രെയ്ഗ് ബെല്ലമി ബേർൺലിയുടെ അസിസ്റ്റന്റ് മാനേജരായി നിയമിക്കപ്പെട്ടു. തന്റെ മുൻ സിറ്റി ടീം അംഗവും പുതിയ ബേർൺലി കോച്ചുമായ വിൻസെന്റ് കോമ്പാനിയുടെ കീഴിലാണ് 42-കാരൻ ആയ ബെല്ലാമി പ്രവർത്തിക്കുക. മുമ്പ് ബെൽജിയൻ ക്ലബ് ആൻഡർലെച്ചിൽ കൊമ്പനിയുടെ ബാക്ക്റൂം സ്റ്റാഫായും ബെല്ലമി ഉണ്ടായിരുന്നു.

ജെല്ലെ ടെൻ റൗവേലാർ ഗോൾകീപ്പിംഗ് പരിശീലകനായും ബ്രാം ഗീർസ്, ഫ്ലോറിബർട്ട് എൻഗലുല എന്നിവരെ ഫസ്റ്റ്-ടീം പരിശീലകരായും റിച്ചാർഡ് ബ്രെഡിസിനെ ടർഫ് മൂറിൽ അനലിസ്റ്റും സെറ്റ് പീസ് കോച്ചുമായും ബേർൺലി ടീമിലെത്തിച്ചിട്ടുണ്ട്.

നോർവിച്ച്, കവെൻട്രി, കെൽറ്റിക്, വെസ്റ്റ് ഹാം, കാർഡിഫ് എന്നിവയ്‌ക്കൊപ്പം കളിച്ചിട്ടുള്ള ബെല്ലമി 78 മത്സരങ്ങൾ വെയിൽസിനായും കളിച്ചിട്ടുണ്ട്.