കൊൽക്കത്ത ഡർബി വീണ്ടും മോഹൻ ബഗാന്

ദിപാന്ത ഡിക നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ വീണ്ടും മോഹൻ ബഗാൻ കൊൽക്കത്ത കീഴടക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്നത്തെ കൊൽക്കത്ത ഡെർബിയിൽ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. സീസണിലെ ആദ്യ ഡർബിയിലും ജയം മോഹൻ ബഗാന് തന്നെ ആയിരുന്നു.

കഴിഞ്ഞ ഡെർബിയേക്കാൾ തീർത്തും മോഹൻ ബഗാന്റെ ആധിപത്യം കണ്ട ഡർബി ആയിരുന്നു ഇന്നത്തേത്. കളിയുടെ ആദ്യ മിനുട്ടിൽ തന്നെ പുതിയ സൈനിംഗ് ആയ അക്രത്തിന്റെ പാസിൽ നിന്ന് ദിപാന്ത ഡിക ബഗാനെ മുന്നിൽ എത്തിച്ചു. 35ആം മിനുട്ടിൽ ആയിരുന്നു ഡികയുടെ രണ്ടാം ഗോൾ. തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ അക്രം ആ മികവ് ഗോളടിയിൽ കൂടെ കാണിച്ചിരുന്നു എങ്കിൽ ഇന്ന് അഞ്ചോ ആറോ ഗോളുകളുടെ വിജയം ബഗാൻ സ്വന്തമാക്കുമായിരുന്നു.

ജയത്തോടെ ഈസ്റ്റ് ബംഗാളിന്റെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് മങ്ങലേറ്റു. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനോട് അടുക്കുകയും ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് ഇപ്പോൾ 19 പോയന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ബഗാന് 16 പോയന്റ് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial