ദിപാന്ത ഡിക ഇനി റിയൽ കാശ്മീരിൽ

- Advertisement -

കാമറൂൺ സ്ട്രൈകർ ദിപാന്ത ഡികയെ റിയൽ കാശ്മീർ സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് ഡികയെ കാശമീർ സൈൻ ചെയ്തത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിക്ക് വേണ്ടി ആയിരുന്നു ഡിക കളിച്ചിരുന്നത്. പഞ്ചാബിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടാൻ ഡികയ്ക്ക് ആയിരുന്നു. ഡികയുടെ വരവ് റിയൽ കാശ്മീരിന്റെ അറ്റാക്കിനെ കരുത്തുറ്റതാക്കും‌.

മുമ്പ് നിരവധി ഇന്ത്യൻ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട് ഡിക. മോഹൻ ബഗാനു വേണ്ടി രണ്ട് സീസണുകളോളം കളിച്ചിരുന്നു. ഷില്ലോങ് ലജോങ്, ഡി എസ് കി ശിവജിയൻസ്, മൊഹമ്മദൻ സ്പോർടിങ് എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്.

Advertisement