സാഞ്ചോ സിറ്റിയിലേക്ക് എത്തില്ല എന്ന് പെപ് ഗ്വാർഡിയോള

- Advertisement -

ഡോർട്മുണ്ട് താരം സാഞ്ചോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കില്ല എന്ന് പെപ് ഗ്വാർഡിയോള സ്വന്തമാക്കി. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു സാഞ്ചോ. സാഞ്ചോയ്ക്കായി ഡോർട്മുണ്ടിന് ഏത് ഓഫർ വന്നാലും ആ തുകയ്ക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് താരത്തെ സ്വന്തമാക്കാനുള്ള വ്യവസ്ഥ സാഞ്ചോയെ വിൽക്കുമ്പോൾ സിറ്റി വെച്ചിരുന്നു. എന്നാൽ സാഞ്ചോയെ സിറ്റി വാങ്ങില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

സാഞ്ചോ സിറ്റി വിട്ട് പോകണം എന്ന് സ്വയം തീരുമാനിച്ചതാണ്. അങ്ങനെ പോയ ഒരു താരം വീണ്ടും ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല. ഫോഡനെ ഒക്കെ പോലെ സാഞ്ചോ തങ്ങളുടെ കൂടെ തുടരണം എന്നായിരുന്നു സിറ്റിയുടെ ആഗ്രഹം. എന്നാൽ സാഞ്ചോ അതിന് തയ്യാറായില്ല. അങ്ങനെ ഒരു താരത്തെ വീണ്ടും സ്വന്തമാക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല എന്നും പെപ് പറഞ്ഞു. എന്നാൽ സാനെ, സിൽവ എന്നിവരൊക്കെ ക്ലബ് വിടുന്ന സാഹചര്യത്തിൽ പകരക്കാരെ സൈൻ ചെയ്യും എന്നും സിറ്റി പരിശീലകൻ അറിയിച്ചു.

Advertisement