കോസ്റ്റാറിക്കയുടെ ലോകകപ്പ് താരം ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും

- Advertisement -

ഇന്ത്യൻ ഫുട്ബാൾ മാറുകയാണ്, ഈസ്റ്റ് ബംഗാൾ റാഞ്ചിയിരിക്കുന്നത് റഷ്യൻ ലോകകപ്പിൽ കളിച്ച താരത്തെയാണ്. കോസ്റ്റാറിക്കയുടെ കൂടെ ലോകകപ്പ് കളിച്ച ജോണി അകോസ്റ്റ ഐലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിൽ ചേർന്നു. ഒരു വർഷത്തെ കരാറിൽ ആണ് കോസ്റ്റാറിക്കൻ ഡിഫഡര്‍ കൊല്‍കത്തന്‍ ക്ലബില്‍ ചേര്‍ന്നിരിക്കുന്നത്.

കോസ്റ്റാറിക്കകക്ക് വേണ്ടി 71 തവണ കുപ്പായമണിഞ്ഞ ജോണി അകോസ്റ്റ 2011 മുതല്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഈ ലോകകപ്പില്‍ കോസ്റ്ററിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും മൂന്നു മത്സരങ്ങളിലും ജോണി അകോസ്റ്റ കളത്തില്‍ ഇറങ്ങിയിരുന്നു. ബ്രസീലിനെതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ നെയ്മറിനെ മാര്‍ക്ക് ചെയ്ത അക്കോസ്റ്റ മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരുന്നത്. 34 വയ സുകാരനായ ജോണി അക്കോസ്റ്റ കൊളംബിയന്‍ ക്ലബ് Rionegro Águilasല്‍ ആയിരുന്നു കളിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement