കോഹ്ലി നാലാം നമ്പറിൽ ഇറങ്ങണമെന്ന് ഗാംഗുലി

- Advertisement -

ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പര തുടങ്ങുന്നതിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനു ശക്തി പകരാൻ കോഹ്ലി നാലാം നമ്പറിൽ ഇറങ്ങണം എന്നാണ് ഗാംഗുലിയുടെ ഉപദേശം.

2017ലെ ഓഗസ്റ്റിൽ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരക്ക് ശേഷം ആറു താരങ്ങളെ ആണ് ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിച്ചത്. K.L. രാഹുൽ, കേദാർ ജാദവ്, മനീഷ് പാണ്ഡ്യ, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അജിൻക്യ രഹാനെ തുടങ്ങിയ താരങ്ങളെ എല്ലാം നാലാം സ്ഥാനത്ത് പരീക്ഷിച്ചിരുന്നു എങ്കിലും കോഹ്ലിക്ക് നാലാം സ്ഥാനത്ത് തിളങ്ങാനാവും എന്നാണ് ഗാംഗുലി പറയുന്നത്. ടി20 പരമ്പരയിൽ കോഹ്ലി നാലാം സ്ഥാനത്താണ് ഇറങ്ങിയിരുന്നത്, അത് ഇന്ത്യൻ ഗുണം ചെയ്‌തെന്നും ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ട് ബൗളിങ് ലൈനപ്പിനു ശക്തിയില്ല എന്നും അഭിപ്രായപ്പെട്ട ഗാംഗുലി പക്ഷെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പും നൽകി, ഇംഗ്ലണ്ടിനെ വിലകുറച്ചു കണ്ടാൽ ഇന്ത്യ വലിയ വില നൽകേണ്ടി വരും എന്നും ഗാംഗുലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement