ചർച്ചിൽ ബ്രദേഴ്സിനെ സുദേവ ഞെട്ടിച്ചു

Newsroom

ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സിന് അപ്രതീക്ഷിത തോൽവി. ഇന്ന് സുദേവ എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 83 മിനുട്ട് വരെ മത്സരം ഗോൾ രഹിതമായിരുന്നു. അതിനു ശേഷം മാത്രമാണ് ഒരു ഗോൾ പിറന്നത്. 83ആം മിനുട്ടിൽ പൗളിയാങ്കം ആണ് സുദേവയ്ക്കായി വിജയ ഗോൾ നേടിയത്. സുദേവ ഇന്ന് മുഴുവൻ ഇന്ത്യൻ താരങ്ങളെ ആയിരുന്നു കളത്തിൽ ഇറക്കിയിരുന്നത്.

സുദേവക്ക് ഇത് സീസണിലെ ആദ്യ വിജയമാണ്. ചർച്ചിൽ ബ്രദേഴ്സ് രണ്ട് മത്സരം കഴിഞ്ഞിട്ടും ഒരു വിജയം സ്വന്തമാക്കിയിട്ടില്ല.