വിജയ വഴിയിലേക്ക് മടങ്ങിയെത്താൻ ഗോകുലം ഇന്ന് ചെന്നൈക്ക് എതിരെ

- Advertisement -

ഐ ലീഗിലെ മോശം ഫോമിൽ നിന്ന് കരകയറാൻ ഗോകുലം കേരള എഫ് സി ഇന്ന് ചെന്നൈ സിറ്റിക്ക് എതിരെ ഇറങ്ങും. കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയം മാത്രമാകും ഗോകുലത്തിന്റെ ലക്ഷ്യം. നേരത്തെ കോഴിക്കോട് വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ ചെന്നൈ സിറ്റിക്ക് ആയിരുന്നു വിജയം. ഗോൾ മഴ പെയ്ത മത്സരമായിരുന്നു അത്.

അവസാന എട്ടു മത്സരങ്ങളിൽ വെറും രണ്ട് വിജയം മാത്രമുള്ള ഗോകുലം ഇന്നും പരാജയപ്പെട്ടാൽ അത് സീസണിലെ അവരുടെ വലിയ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. ഇന്ന് അവരുടെ പുതിയ സ്ട്രൈക്കർ കിപ്സൺ ഐലീഗിൽ അരങ്ങേറും എന്നാണ് കരുതുന്നത്‌. കിപ്സണും മാർക്കസും ആകും ഇന്ന് അറ്റാക്ക് നയിക്കുക. ചെന്നൈ സിറ്റിയെ അവസാനം നേരിട്ടപ്പോൾ രണ്ട് ഗോളുകൾ അടിച്ച യുവതാരം ഷിബിലും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. രാത്രി 7 മണിക്കാണ് മത്സരം‌

Advertisement