മാക്സ്‌വെലിന് ശസ്ത്രക്രിയ, ദക്ഷിണാഫ്രിക്ക പര്യടനത്തിൽ കളിക്കില്ല

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനങ്ങൾക്കും ട്വി20ക്കുമായുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് മാക്സ്‌വെൽ പുറത്ത്. താരത്തിന്റെ കൈമുട്ടിനേറ്റ പരിക്ക് കാരണം ആണ് മാക്സ്‌വെൽ ദക്ഷിണാഫ്രിക്ക പര്യടനത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത്. പരിക്ക് മാറാൻ വേണ്ടി മുട്ടിന് ശസ്ത്രക്രിയ ചെയ്യാൻ ആണ് മാക്സ്‌വെൽ തീരുമാനിച്ചിരിക്കുന്നത്. മാക്സ്‌വെലിന് പകരം ഓൾ റൗണ്ടർ ഡിയർസി ഷോർട്ട് ഓസ്ട്രേലിയൻ ടീമിൽ ഇടം പിടിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞാൽ രണ്ട് മാസത്തോളം മാക്സ്‌വെലിന് വിശ്രമം ആവശ്യമായി വരും. കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തതിനു ശേഷം ആദ്യമായി മാക്സ്‌വെൽ ഓസ്ട്രേലിയൻ ടീമിൽ എത്തുന്നത്‌ ഈ ദക്ഷിണാഫ്രിക്ക പര്യടന ടീമിൽ ആയിരുന്നു. എന്നാൽ പരിക്ക് താരത്തിന്റെ മടങ്ങിവരവ് നീട്ടിയിരിക്കുകയാണ്‌ ബിഗ്ബാഷിൽ ഗംഭീര പ്രകടനം നടത്തിയ മാക്സ്‌വെൽ മികച്ച ഫോമിൽ നിൽക്കെ ആണ് പരിക്ക് എത്തിയത്‌

Advertisement