17 ഓവറിൽ ഒരു ഏകദിനം കഴിഞ്ഞു, അമേരിക്കയെ നാണംകെടുത്തി നേപ്പാൾ

- Advertisement -

ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിൽ അമേരിക്ക പുറത്തായ മത്സരം അനായാസം വിജയിച്ച് നേപ്പാൾ. ഐ സി സി ലോകകപ്പ് ലീഗിൽ നേപ്പാളിനെതിരെ ഇറങ്ങിയ അമേരിക്ക് ഇന്ന് വെറും 35 റൺസിന് ഓളൗട്ട് ആയിരുന്നു. ആ ലക്ഷ്യം വെറും 5 ഓവറിൽ മറികടക്കാൻ നേപ്പാളിനായി. ഇതോടെ ഈ ഏകദിനത്തിലാകെ എറിയേണ്ടി വന്നത് 17 ഓവർ മാത്രം. ഏകദിനത്തിലെ അപൂർവ്വ സംഭവമായി ഈ മത്സരം ഇതോടെ മാറി‌.

268 പന്ത് ശേഷിക്കെ ആണ് നേപ്പാൾ വിജയം സ്വന്തമാക്കിയത്. ഇന്ന് യു എസ് എ എടുത്ത 35 റൺസ് ഏകദിനത്തിലെ ഏറ്റവും ചെറിയ ടീം സ്കോറാണ്. മുമ്പ് സിംബാവെയും 35 റൺസിന് പുറത്തായിരുന്നു. 2004ൽ ശ്രീലങ്കയ്ക്ക് എതിരെ ആയിരുന്നു സിംബാബ്‌വേ 35 റൺസിന് പുറത്തായത്‌. വെറും 12 ഓവർ മാത്രമെ ഇന്ന് അമേരിക്കയ്ക്ക് പിടിച്ചു നിൽക്കാൻ ആയുള്ളൂ.

അമേരിക്ക് ഇന്നിങ്സിൽ ആകെ ഒരു താരത്തിന് മാത്രമെ രണ്ടക്കം കാണാൻ ആയുള്ളൂ. നേപ്പാളിനു വേണ്ടി ലമിചാനെ 16 റൺസ് വഴങ്ങി ആറു വിക്കറ്റും എസ് ബാരി 5 റൺസ് വിട്ട് നൽകി നാലു വിക്കറ്റും വീഴ്ത്തി.

Advertisement