ചെന്നൈ സിറ്റി കുതിപ്പ് തുടരുന്നു, ഐസാളിലും വിജയം

- Advertisement -

ചെന്നൈ സിറ്റിയുടെ ഐലീഗിലെ സ്വപന കുതിപ്പ് തുടരുന്നു. ഇന്ന് ഐസാളിൽ വെച്ച് ഐസാളിനെ നേരിട്ട ചെന്നൈ സിറ്റി വിജയിച്ചാണ് മടങ്ങുന്നത്. ഐലീഗിൽ ഇതുവരെ പരാജയം അറിയാത്ത ചെന്നൈ സിറ്റിയുടെ അഞ്ചു മത്സരങ്ങളിലെ നാലാം ജയമാണിത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ ജയം. സ്പാനിഷ് താരം സാൻഡ്രോയുടെ മികവിലായിരുന്നു ചെന്നൈയുടെ ജയം.

സാൻഡ്രോ ഇന്ന് ഇരട്ട ഗോളുകൾ നേടി. ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു സാൻഡ്രോയുടെ ആദ്യ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയും സാൻഡ്രോ ഫ്രീകിക്കിലൂടെ ഗോൾ നേടിയിർന്നു. രണ്ടാം പകുതിൽ ക്രോമയുടെ ഒരു ടാപിൻ ഫിനിഷിലൂടെ ഐസാൾ സമനില പിടിച്ചു. എന്നാൽ ക്രോമ സമനില നേടി അഞ്ചു മിനുറ്റുകൾക്ക് ഉള്ളിൽ സാൻഡ്രോ വീണ്ടും ചെന്നൈ സിറ്റിയെ മുന്നിൽ എത്തിച്ചു.

ജയത്തോടെ ചെന്നൈ സിറ്റി തങ്ങളുടെ ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി. അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ചെന്നൈ സിറ്റിക്ക് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 6 പോയന്റാണ് ഉള്ളത്. ചെന്നൈ സിറ്റിയുടെ ലീഗിലെ നാലു ജയങ്ങളിൽ മൂന്നും പിറന്നത് എവേ ഗ്രൗണ്ടുകളിലാണ് എന്നത് ജയത്തിന്റെ മാറ്റു കൂട്ടുന്നു.

Advertisement