ആഴ്‌സണലിൽ എമേറി വിജയം കൊണ്ട് വരുമെന്ന് നെയ്മർ

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിൽ പരിശീലകൻ ഉനൈ എമേറി വിജയം കൊണ്ടുവരുമെന്ന് പി.എസ്.ജി താരം നെയ്മർ. ഈ വർഷത്തിന്റെ തുടക്കത്തിലാണ് പി.എസ്.ജി വിട്ട എമേറി ആഴ്‌സണലിനെ പരിശീലിപ്പിക്കാൻ ഇംഗ്ലണ്ടിൽ എത്തിയത്. കഴിഞ്ഞ സീസണിൽ പി.എസ്.ജിയിൽ നെയ്മറിന്റെ പരിശീലകൻകൂടിയായിരുന്നു എമേറി. എമേറിക്ക് കീഴിൽ നാല് കിരീടങ്ങൾ നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്.

“ആഴ്‌സണൽ ഇപ്പോൾ മികച്ച ഫുട്ബോളാണ് കളിക്കുന്നത്, കഴിഞ്ഞ കുറച്ച മത്സരങ്ങളിൽ പരാജയമറിയാതെയാണ് അവർ വരുന്നത്, എമേറി മികച്ച കോച്ച് ആണെന്നും എല്ലാർക്കുമറിയാം” ഉറുഗ്വക്കെതിരായ മത്സരത്തിന് മുൻപായി നെയ്മർ പറഞ്ഞു. എമേറിയുടെ കൂടെ കളിക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും എമേറി ഫുട്ബോളിനെ പറ്റി മികച്ച അറിവുള്ള ഒരാൾ കൂടിയാണെന്നും നെയ്മർ പറഞ്ഞു.

പ്രീമിയർ ലീഗിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വിജയിക്കാനാവാതെ പോയ ആഴ്‌സണൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 8 പോയിന്റ് പിറകിലാണ് ആഴ്‌സണൽ.

Advertisement