ചർച്ചിൽ ബ്രദേഴ്സിന് വീണ്ടും സമനില

Newsroom

ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സിന് രണ്ടാം മത്സരത്തിലും സമനില. ഇന്ന് ചെന്നൈ സിറ്റിയെ എവേ ഗ്രൗണ്ടിൽ നേരിട്ട ചർച്ചിൽ 2-2 എന്ന സ്കോറിന്റെ സമനിലയിലാണ് കളി അവസാനിപ്പിച്ചത്. ലീഗിലെ ആദ്യ മത്സരത്തിൽ മിനേർവ പഞ്ചാബിനോടും ചർച്ചിൽ സമനിലയിൽ പിരിഞ്ഞിരുന്നു. ലീഡ് നില മാറിമറിഞ്ഞ മത്സരത്തിൽ അവസാനം ചർച്ചിൽ വഴങ്ങിയ സെൽഫ് ഗോളാണ് വിധി നിർണയിച്ചത്

കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ നെസ്റ്ററിന്റെ ഗോളോടെ ചെന്നൈ സിറ്റി മുന്നിൽ എത്തിയിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന ചർച്ചിൽ 51, 58 മിനുട്ടുകളിൽ നേടിയ ഗോളുകളിലൂടെ 2-1ന്റെ ലീഡ് എടുത്തു. നെനാന്ദും ഇസ്രയേൽ ഗുരുങും ആണ് ചർച്ചിലിനായി ഗോൾ നേടിയത്. പക്ഷെ ആ ലീഡ് നീണ്ടുനിന്നില്ല. 62ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ കളി 2-2 എന്നാക്കി.