നോർത്ത് ഈസ്റ്റിന് എതിരെ മോഹൻ ബഗാൻ മുന്നിൽ

20210306 201551

ഐ എസ് എല്ലിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ എ ടി കെ മോഹൻ ബഗാൻ മുന്നിൽ നിൽക്കുന്നു. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ് മോഹൻ ബഗാൻ. അവസരങ്ങൾ കുറഞ്ഞു നിന്ന ആദ്യ പകുതിയിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് മോഹൻ ബഗാൻ തന്നെ ആയിരുന്നു.

തുടക്കത്തിൽ റോയ് കൃഷ്ണയ്ക്ക് ഒരു അവസരം ലഭിച്ചു എങ്കിലും താരത്തെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചു. മത്സരത്തിന്റെ 34ആം മിനുട്ടിലാണ് മോഹൻ ബഗാന്റെ ഗോൾ വന്നത്. റോയ് കൃഷ്ണയുടെ പാസ് സ്വീകരിച്ച വില്യംസ് ഒരു മനോഹര ഡമ്മിയിലൂടെ നോർത്ത് ഈസ്റ്റ് ഡിഫൻസിനെ കബളിപ്പിച്ച് സുന്ദരമായി പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു.

ഹാഫ് ടൈം വിസിലിന് തൊട്ടു മുമ്പ് അശുതോഷിന്റെ ഒരു ഹെഡർ ക്രോസ്ബാറിൽ തട്ടിയാണ് പുറത്ത് പോയത്. അല്ലായിരുഞ്ഞ് എങ്കിൽ സമനിലയോടെ ആദ്യ പകുതി അവസാനിപ്പിക്കാൻ നോർത്ത് ഈസ്റ്റിന് ആയിരുന്നേനെ. ഗോളിന് മറുപടി നൽകണം എങ്കിൽ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് കൂടുതൽ ആക്രമിച്ചു കളിക്കേണ്ടി വരും.