സെക്കൻഡ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില

- Advertisement -

കേരള പ്രീമിയർ ലീഗ് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് പക്ഷെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിലെ കഷ്ടകാലം തീരുന്നില്ല. ഇന്ന് ഒരു മത്സരത്തിൽ കൂടെ കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് നഷ്ടപ്പെടുത്തി. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് 1-1ന്റെ സമനിലയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

നേരത്തെ മുംബൈയിൽ വെച്ച് നടന്ന മത്സരത്തിൽ മുംബൈ സിറ്റി റിസേർവ്സിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്ന് തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. 21ആം മിനുട്ടിൽ മഹേഷ് സിംഗാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോൾ നേടിയത്. പിന്നാലെ ഒരു സെൽഫ് ഗോളാണ് മുംബൈ സിറ്റിക്ക് സമനില നൽകിയത്.

Advertisement