കോവിഡ് 19 : ചാമ്പ്യൻസ് ലീഗിലെ ബയേൺ- ചെൽസി മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ

- Advertisement -

കോവിഡ് 19 വൈറസ് ഭീഷണിയെ തുടർന്ന് ചാമ്പ്യൻസ് ലീഗിലെ ബയേൺ മ്യൂണിക്ക്- ചെൽസി മത്സരത്തിന്റെ രണ്ടാം പാദം അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും. മ്യൂണിക്കിലെ അലയൻസ് അറീനയിൽ കാണികൾ ഉണ്ടാവില്ലെന്ന് ബയേൺ ഒഫീഷ്യലായി അറിയിച്ചു.

ജർമ്മനിയിൽ കൊറോണ വൈറസ് പടരാതിരിക്കാൻ സ്വീകരിക്കുന്ന മുൻകരുതലുകളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഇതിന് മുൻപ് തന്നെ ബവേറിയയിൽ സ്പോർട്സ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. ആദ്യ പാദ മത്സരത്തിൽ ബ്രിഡ്ജിൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് ബയേൺ നേടിയത്. ഇരട്ട ഗോളുകളുമായി സെർജ് ഗ്നാബ്രി കളം നിറഞ്ഞ മത്സരത്തിൽ ലെവൻഡോസ്കിയും ഗോൾ അടിച്ചു. ലണ്ടനിൽ ആധികാരികമായ ജയം നേടിയ ബയേണിനെതിരെ വമ്പൻ ജയം നേടിയാൽ മാത്രമേ ചെൽസിക്ക് രക്ഷയുള്ളു.

Advertisement