ലാലിഗയിലും ഫുട്ബോൾ സ്റ്റേഡിയങ്ങൾ അടച്ചിടും, ലീഗ് നിർത്തി വെക്കണം എന്ന് താരങ്ങൾ

- Advertisement -

കൊറോണ പടരുന്ന സാഹചര്യത്തിൽ സ്പെയിനിലും ഫുട്ബോൾ സ്റ്റേഡിയങ്ങൾ അടക്കുന്നു. സ്പെയിനും കൊറോണ ഭീതിയിൽ ആയതിനാൽ രണ്ടാഴ്ചത്തേക്ക് എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം എന്ന് ലാലിഗ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഫ്രാൻസിലെ ഫുട്ബോൾ മത്സരങ്ങൾക്കും ആരാധകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനം ഉണ്ടായിരുന്നു.

എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുക അല്ല ലീഗ് തൽക്കാലം നിർത്തിവെക്കണം എന്നാണ് തങ്ങളുടെ ആവശ്യം സ്പെയിനിലെ താരങ്ങളുടെ അസോസിയേഷൻ പറഞ്ഞു. ഇതിനായി താരങ്ങൾ സ്പെയിൻ എഫ് എയെ സമീപിച്ചിട്ടുണ്ട്. സാഹചര്യങ്ങളിൽ മാറ്റമുണ്ട് എങ്കിൽ മാത്രമെ ഇനി ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇതിനകം ഇറ്റലിയിൽ കൊറോണ കാരണം ലീഗ് മത്സരങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Advertisement